Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃത്രിമക്കാലുകള്‍ വച്ചു നല്‍കുന്നു.
16/10/2018

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അപകടമോ, ആസുഖം മൂലമോ കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായി ലോകപ്രസിദ്ധമായ ജയ്പൂര്‍ കൃത്രിമക്കാലുകള്‍ വച്ചു നല്‍കുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 4ന് റോട്ടറില്‍ ഹാളില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി തിലോത്തമന്‍ നിര്‍വഹിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റോട്ടറി ഡിസ്ട്രിക്ക് ഗവര്‍ണര്‍ ഇ.കെ ലൂക്കിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും. ലോക പ്രശസ്ത കൃത്രിമകാല്‍ നിര്‍മ്മാതക്കളായ ചെന്നൈയിലെ ഒലി ഇന്ത്യ കമ്പനിയിലെ സാങ്കേതിക വിദ്ഗ്ധരാണ് ക്യാമ്പില്‍ വച്ചു തന്നെ അളവെടുത്ത് കാലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി റോട്ടറി ജയ്പൂര്‍ ലിംപ്, യൂ.കെ യൂടെ കേരള ഘടകം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്‌കറിയ ജോസ് കാട്ടൂരിനെ യോഗത്തില്‍ പൊന്നാടയണിച്ചാദരിക്കും. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9847546443, 9446521030, 9447835500.