Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് ഉപരോധവും ധര്‍ണ്ണയും നടത്തി.
16/10/2018
വൈക്കം - വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ റോഡ് ഉപരോധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ - വൈക്കം റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉല്ലല ജംഗ്ഷനില്‍ റോഡ് ഉപരോധവും ധര്‍ണ്ണയും നടത്തി. റോഡ് ഗതാഗതം തടസപ്പെടുത്തിയ സമരക്കാരെ നീക്കം ചെയ്യുന്നതിനിടയില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ പിടിവലിയുണ്ടായി. ഇതുമൂലം ഏതാനും സമയം ഗതാഗതം സ്തംഭിച്ചു. സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജല്‍ജി വര്‍ഗ്ഗീസ്, പി.വി. പ്രസാദ്, അബ്ദുള്‍ സലാം റാവൂത്തര്‍, എ.സനീഷ് കുമാര്‍, പി.വി. വിവേക്, എം.ഗോപാലകൃഷ്ണന്‍, ഗംഗാധരന്‍ നായര്‍, ഷീജാ ഹരിദാസ്, ശ്രീദേവി സന്തോഷ്, വി. വിബിമോന്‍, പി. എം. സേവ്യര്‍, ടി. എം. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.