Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
16/10/2018
വിവിധ ആവശ്യങ്ങളുന്നയിച്ച് വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ്ണ എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം നല്‍കണമെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കണമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മണ്ണ് താഴ്ന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും വെച്ചൂര്‍ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, എന്‍.എം. താഹ, മോഹന്‍ ഡി. ബാബു, അബ്ദുള്‍ സലാം റാവൂത്തര്‍, ജയ്‌ജോണ്‍ പേരയില്‍, അഡ്വ. എ.സനീഷ് കുമാര്‍, കെ.ആര്‍. ഷൈലകുമാര്‍, മനോജ് പുളിക്കേഴത്ത്, സോജി ജോര്‍ജ്, പി.ശിശുപാലന്‍, ജ്യോതിഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.