Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര അദാലത്ത് 20ന്
16/10/2018

വൈക്കം: സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് വൈക്കം താലൂക്കുതലത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വെച്ചു നടത്തും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, പ്രളയദുരിതാശ്വാസ ധനസഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഒന്നിലധികം ആവശ്യങ്ങള്‍ ഒരേ അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാതെ ഓരോന്നിനും പ്രത്യേകം അപേക്ഷകള്‍ വേണം അദാലത്തില്‍ നല്‍കേണ്ടത്.