Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി.
15/10/2018
വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട 100 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കുന്ന സഹായ പദ്ധതി നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ കൈത്താങ്ങ്. വൈക്കം സബ് ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ തിരഞ്ഞെടുക്കുന്ന ഓരോ സ്‌കൂളിലെയും 10 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കി. പദ്ധതി നേരേകടവ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ പ്രസിഡന്റ് എം.ജി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍ പദ്ധതി വിശദീകരിച്ചു. സാങ്കേതിക വിദഗ്ദ്ധന്‍ ടി.ആര്‍.എസ്. മേനോന്‍, ഡി.നാരായണന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ സാബു പി മണലൊടി, പ്രഥമാധ്യാപിക മിനിമോള്‍ എ.വര്‍ഗ്ഗീസ്, പി.ടി.എ. ഭാരവാഹി മിനി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.