Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
15/10/2018
മുരിയന്‍കുളങ്ങര ഗാന്ധിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുരിയന്‍കുളങ്ങര ഗാന്ധിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സി. കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കവരപ്പാടിനട വിശ്വബ്രഹ്മസമാജം ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എം.ജി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ വി ദേവാനന്ദ്, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ശ്രീകുമാരി യു നായര്‍, എം.ടി. അനില്‍കുമാര്‍,ശിവരാമന്‍ നായര്‍, ലേഖാ മനോജ്, ബി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.