തൊഴില്‍സേന രൂപീകരിച്ചു.
15/10/2018
വൈക്കം: വെച്ചൂര്‍ മേഖലാ കര്‍ഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ വെച്ചൂര്‍ പഞ്ചായത്തില്‍ തൊഴില്‍സേന രൂപീകരിച്ചു. ഏരിയാ സെക്രട്ടറി എം.കെ ശശിധരന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എന്‍.സുരേഷ്കുമാര്‍, കെ.എസ് പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.വിശ്വനാഥന് ചക്കനാട്ട് (പ്രസിഡന്റ്), രവീന്ദ്രന് (വൈസ് പ്രസിഡന്റ്), ഓമന പ്രകാശന് (സെക്രട്ടറി), കെ.വി ജയ്മോന് (ജോയിന്റ് സെക്രട്ടറി), വത്സല സൗഭാഗ്യ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.