Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോമെഴ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
15/10/2018
വൈക്കം ശ്രീ മഹാദേവ കോളേജിലെ കോമേഴ്‌സ് ഫെസ്റ്റിന്റെ ഉദ്ഘാടനം പി.ജി.എം നായര്‍ കാരിക്കോട് നിര്‍വ്വഹിക്കുന്നു.

വൈക്കം ശ്രീ മഹാദേവ കോളേജ് കോമേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ കോമെഴ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ടിന്റു മോള്‍ അരവിന്ദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ലീന നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബി.മായ, മഞ്ജിമ ഫിബിന്‍ , അഞ്ജു, മറിയ ജോസ്, മനീഷ ലത്തീഫ്, പി.കെ നിതിയ, ഐശ്വര്യ, ബിച്ചു എസ്.നായര്‍, രഞ്ജിത പ്രകാശ്, എം.എ അനൂപ്, കെ.കെ ബേബി, എം.ഷമില്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷര്‍ ഹണ്ട്, സ്‌പോട്ട് ഡാന്‍സ്, പരിസ്ഥിതി ചിത്രം, ഫോട്ടോഗ്രാഫി, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഹാറൂണ്‍, വിഷ്ണു, അബിന്ദ്, അശ്വതി, കൃഷ്‌ണേന്ദു എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.