Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റുഡന്റ് സോളാര്‍ അംബാസഡറായി തിരഞ്ഞെടുത്തു
15/10/2018
ജി.ഗോപിക

വൈക്കം: ബോംബെ ഐ.ഐ.ടിയിലേക്ക് സ്റ്റുഡന്റ് സോളാര്‍ അംബാസഡറായി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജി.ഗോപികയെ തെരഞ്ഞെടുത്തു. പഠനമികവിന്റെയും ശാസ്ത്രമേളകളിലെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് 50 കുട്ടികളെ തെരഞ്ഞെടുത്തത്. ബോംബെ ഐ.ഐ.ടിയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അവിടെവെച്ചുനടന്ന സോളാര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചത്. അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ഗോപികയെ സ്‌കൂള്‍ പി.ടി.എ അനുമോദിച്ചു.