Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്തിനു മുന്‍പായി ശമ്പളം നല്‍കണമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍
15/10/2018

വൈക്കം: അംഗന്‍വാടി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്തിനു മുന്‍പായി ശമ്പളം നല്‍കണമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു) വൈക്കം പ്രോജക്ട്തല സമ്മേളനം ആവശ്യപ്പെട്ടു. തെക്കേനട പി.ക്യഷ്ണപിള്ള സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഉഷാ രമണന്‍, സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി വി.ടി പ്രതാപന്‍, വൈക്കം ഏരിയാ സെക്രട്ടറി പി.വി പുഷ്‌ക്കരന്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ലത, ലേഖ മനോജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലത (പ്രസിഡന്റ്), ലേഖ സുരേഷ്, മിനി രമേശന്‍ (വൈസ് പ്രസിഡന്റുമാര്‍), ലേഖ മനോജ് (സെക്രട്ടറി), ഭാനുമതി, സന്ധ്യാ സുകു(ജോയിന്റ് സെക്രട്ടറിമാര്‍), ബിന്ദു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.