Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെക്കുകള്‍ വിതരണം ചെയ്തു.
10/02/2016

നഗരസഭയില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പററിയിരുന്ന ഗുണഭോക്താക്കള്‍ക്ക് 2015 സെപ്‌ററംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശിക തുകയുടെ ചെക്കുകള്‍ വിതരണം ചെയ്തു. വിതരണദിവസം ചെക്കുകള്‍ കൈപ്പററാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കള്‍ ഇന്നും നാളെയുമായി നഗരസഭ ഓഫീസില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് വിവരങ്ങള്‍ എന്നിവസഹിതം പരിശോധനയ്ക്ക് ഹാജരാക്കി തുക കൈപ്പററണം. ക്രോസ്ഡ് ചെക്ക് ആയതിനാല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലൂടെ മാത്രമേ മാറാന്‍ സാധിക്കൂ. ചെക്കുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് മാസത്തിനകം മാററിയെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.