Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.ടി. യു.സി.-പ്രതിനിധി സമ്മേളനം തുടങ്ങി
13/10/2018
എ.ഐ.ടി.യു.സി. കോട്ടയം ജില്ലാ സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിശ്വാസത്തെ തെരുവിലേക്ക് വലിച്ചിഴക്കുവാന്‍ പ്രതിപക്ഷവും ബി.ജെ.പി യും നടത്തുന്ന പരിശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ തയ്യാറാകണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇനിയൊരു വിമോചന സമരം എന്നത് മനപായസമാണ്. കേരളത്തിന്റെ പൊതുസമൂഹം സംസ്ഥാനത്തെ പിന്നോട്ടു നയിക്കുന്നതിന് കൂട്ടു നില്‍ക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.ഐ.ടി. യു.സി. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുണ്ടായ കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് ആര്‍.എസ്.എസും പിന്നീട് കോണ്‍ഗ്രസും ആണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കുവാനുള്ള ആയുധമാക്കി വിഷയത്തെ മാറ്റാന്‍ ബി.ജെ.പി. യും കോണ്‍ഗ്രസും ശ്രമിക്കുകയാണെന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ചെറുതും വലുതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. തൊഴില്‍ മേഖലയെ തകര്‍ക്കുന്ന ഈ നീക്കത്തിനെതിരെ ഇന്ത്യയിലെ മുഴുവന്‍ ട്രേഡ് യൂണിയനുകളും സംഘടിത ശക്തിയായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സി.കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.ഐ. ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു, സി.കെ. ആശ എം.എല്‍.എ, എ.ഐ.ടി.യു.സി. വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എന്‍. രമേശന്‍, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, കെ.എസ്. രത്‌നാകരന്‍, ബി.രാമചന്ദ്രന്‍, ജോണ്‍ ബി ജോസഫ്, കെ.ഡി. വിശ്വനാഥന്‍, ഇ.ജി. സദാനന്ദന്‍, കെ.അജിത്ത,് ലീനമ്മാ ഉദയകുമാര്‍, എം.ഡി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.