Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തിന് കൊടിയേറ്റി
13/10/2018
ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. മോനാട്ടില്ലത്ത് വലിയ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. മേല്‍ശാന്തി സുധീഷ് നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, പ്രസാദ് ഭട്ടതിരിപ്പാട് എന്നിവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക് എന്നിവയും നടന്നു. 14ന് രാവിലെ 6ന് കലശാഭിഷേകം, 6.30ന് നവാഹ മണ്ഡപത്തില്‍ പൂജ, 7.30ന് ആറാട്ട്, വൈകിട്ട് 6.30ന് ഭജന്‍സ് എന്നിവയും നടക്കും. 15ന് രാവിലെ 6ന് നവരാത്രി പൂജ, 7.30ന് ആറാട്ട്, വൈകിട്ട് 6.30ന് സംഗീത കച്ചേരി. 16ന് രാവിലെ 6ന് നവരാത്രി പൂജ, 7.30ന് ആറാട്ട്, ഉച്ചയ്ക്ക് 12.00ന് ഉല്‍സവബലി ദര്‍ശനം, വൈകിട്ട് 6.30ന് പൂജവയ്പ്പ്. 17ന് രാവിലെ 6.00ന് ദുര്‍ഗ്ഗാഷ്ടമി പൂജ, 7.30ന് ആറാട്ട്, വൈകിട്ട് 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി. 18ന് രാവിലെ 6ന് മഹാനവമി പൂജ, 9ന് ശ്രീബലി, വൈകിട്ട് 9ന് മഹാനവമി വിളക്ക്. 19ന് രാവിലെ 6ന് വിജയദശമി പൂജ, 7.50ന് പൂജയെടുപ്പ്, വിദ്യാരംഭം, 8.00ന് സംഗീത കച്ചേരി, വൈകിട്ട് 5.00ന് ആറാട്ടെഴുന്നള്ളിപ്പ്, 7.00ന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയും നടക്കും.