വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് തുടങ്ങി
13/10/2018
താലൂക്ക് എന്‍.എസ്.എസ്. യൂണിയന് എച്ച്.ആര്. സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്സ് യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന് എച്ച്.ആര്. സെന്ററിന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ യുവതീ - യുവാക്കള്‍ക്കായി നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. എച്ച്.ആര്. സെന്റര്‍ ഹാളില്‍ രണ്ട് ദിവസം നടത്തുന്ന കൗണ്‍സലിംഗ് കോഴ്സില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും. യൂണിയന് പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്, ഇ.എന്‍. ശിവദാസ്, അഡ്വ. എ. ശ്രീകല, പി.എന്‍. രാധാകൃഷ്ണന്, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.