Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം
12/10/2018
വല്ല്യാറ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി 131 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ കീഴിലുള്ള വല്ല്യാറ ദേവീക്ഷേത്രത്തില്‍ തുടങ്ങിയ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ അമ്പലപ്പുഴ സുകുമാരന്‍ നായര്‍, വവ്വാക്കാവ് രാധാകൃഷ്ണന്‍, പ്രമോദ് സൗഗന്ധിക, ആദിനാട് ഷാജു, എന്നിവര്‍ കാര്‍മ്മികരായി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം മാടവനയില്‍ നിന്നും താലപ്പൊലി - വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.ആര്‍. സദാനന്ദന്‍, സെക്രട്ടറി കെ.രമേശന്‍, ബാബു പുളുക്കിയില്‍, പ്രസന്നന്‍ പുത്തന്‍പുര, പി.വി. വിജീഷ്, ഷൈന്‍മോന്‍, കെ.ആര്‍ രതീഷ്, ജയ പൊന്നപ്പന്‍, രമണി രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.