Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റുഡന്‍സ് സേവിംഗ്‌സ് സ്‌കീം പദ്ധതി
12/10/2018
സമ്പാദ്യശീലം വളര്‍ത്തുവാന്‍ വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ആവിഷ്‌കരിച്ച സ്റ്റുഡന്‍സ് സേവിംഗ്‌സ് സ്‌കീം പദ്ധതി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുവാന്‍ വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ആവിഷ്‌കരിച്ച സ്റ്റുഡന്‍സ് സേവിംഗ്‌സ് സ്‌കീം പദ്ധതി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികളായ ജി.ഗോപിക, ഹരിചന്ദന എന്നിവര്‍ക്ക് പാസ് ബുക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി. ബാബു, പ്രിന്‍സിപ്പാള്‍ വി.പി. ശ്രീദേവി, ജനറല്‍ മാനേജര്‍ ഷീല ദാസപ്പന്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, അഡ്വ. എ.സനീഷ് കുമാര്‍, ശ്രീലേഖാ സത്യന്‍, എല്‍.കെ. സുരേഷ് കുമാര്‍, പി.സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.