Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
11/10/2018
വൈക്കം-വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദീര്‍ഘകാലമായി കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഒരു വര്‍ഷക്കാലമായി വൈക്കം - വെച്ചൂര്‍ റോഡ് തോട്ടുവക്കം മുതല്‍ അച്ചിനകം വരെയുള്ള ഭാഗം കാല്‍നട യാത്രയ്ക്ക് പോലും പറ്റാത്ത വിധം തകര്‍ന്നു കിടക്കുകയാണ്. ഗതാഗത തിരക്കുള്ള റോഡ് തകര്‍ന്നതോടെ വാഹനയാത്ര വിഷമത്തിലായി. വലിയ ഗര്‍ത്തങ്ങളാണ് റോഡിന്റെ പല ഭാഗങ്ങളിലും. റോഡ് പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതികളയച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അറിയിച്ചു. പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ സംഘര്‍ഷത്തില്‍ നിന്നും ഒഴിവാക്കി. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ സലാം റാവുത്തര്‍, ബി.അനില്‍കുമാര്‍, എം.കെ. ഷിബു, ഷാജി വല്ലൂത്തറ, പി.ഡി. ഉണ്ണി, വിവേക് പ്ലാത്താനത്ത്, ബി.ചന്ദ്രശേഖരന്‍, ജോര്‍ജ് വര്‍ഗ്ഗീസ്, എം.ടി. അനില്‍കുമാര്‍, ഇടവട്ടം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് നിവേദനം ബന്ധപ്പെട്ടവര്‍ക്ക് കൊടുത്തു.