വിരമിക്കല്‍ ആനുകൂല്യത്തിന്റെ താലൂക്ക്തല വിതരണം നടത്തി
11/10/2018
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിരമിക്കല്‍ ആനുകൂല്യത്തിന്റെ താലൂക്ക് തല വിതരണം ടി.വി. പുരം പഞ്ചായത്തില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് നല്കുന്ന വിരമിക്കല്‍ ആനുകൂല്യത്തിന്റെ താലൂക്ക് തല വിതരണം ടി.വി. പുരം പഞ്ചായത്തില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. 300 തൊഴിലാളികള്‍ക്ക് 26 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പറക്കാട്ടുകുളങ്ങര സംഘം പ്രസിഡന്റ് ഇ.എന്‍. സാലിമോന്‍ അദ്ധ്യക്ഷത വഹിച്ചു. സബ് ഓഫീസര്‍ ജോജിച്ചന്‍ സി പൂണിയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി.അനില്‍കുമാര്‍, കവിതാ റെജി, ഗീതാ ജോഷി, എസ്.ബിജു, എം.എസ്. രാമചന്ദ്രന്, അനിയമ്മ അശോകന്, രമ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.