Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മല്ലിക്കക്ക നിക്ഷേപിച്ചു.
10/10/2018
പള്ളുപ്പുറത്തുശ്ശേരി കക്കാ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടുകായലില്‍ മല്ലികക്കാ നിക്ഷേപം ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റെണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട്ടുകായലില്‍ കക്കാ കൃഷി വികസനത്തിനായി 3145 -ാം നമ്പര്‍ പള്ളിപ്പുറത്തുശ്ശേരി കക്കാ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ 60 ടണ്‍ മല്ലിക്കക്ക നിക്ഷേപിച്ചു. വേമ്പനാട്ടുകായലില്‍ കക്കാ ലഭ്യത കുറഞ്ഞതോടെ സംഘത്തിലെ 340 തൊഴിലാളികള്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയാണ്. ഒരു തൊഴിലാളിക്ക് 15 പാട്ട കക്ക വരെ ലഭ്യമായിരുന്നു. ഇപ്പോള്‍ 2 പാട്ട കക്ക പോലും ലഭിക്കാതെയായി.കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതോടെ കക്കയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് തൊഴില്‍ സംരക്ഷണത്തിന് കക്കാ വിത്തുകള്‍ നിക്ഷേപിച്ചത്. ടി.വി. പുരം മുതല്‍ നഗരസഭയുടെ തോട്ടുവക്കം വരെയുള്ള കായല്‍ മേഖലകളിലാണ് കക്കാ നിക്ഷേപം നടത്തിയത്. അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ കക്കാ കൃഷി വികസിപ്പിച്ചപ്പോള്‍ മൂന്ന് ലക്ഷം രൂപയുടെ ലാഭമാണുണ്ടായത്. ഇതിന്റെ വീതം തൊഴിലാളികള്‍ക്കും ലഭിച്ചിരുന്നു. കക്കാ ഇറച്ചിയുടെയും കക്കയുടെയും ലഭ്യത കുറഞ്ഞത് സംഘത്തിന്റെ നിലനില്‍പ്പിനെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ ചെലവില്‍ കക്കാ വിത്തുകള്‍ നിക്ഷേപിച്ചത്. ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി വിത്ത് നിക്ഷേപം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബി.ബിനോയ്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ബി.നൗഷാദ്, പി.കെ. അനില്‍, എന്‍.അശോകന്‍, രാജന്‍, ഡി.ഉദയന്‍, കെ.എന്‍. നടേശന്‍, ശോഭന, സാവിത്രി, ഐഷ, സ്മിത, എന്നിവര്‍ നതൃത്വം നല്‍കി.