Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില ഭാരത നാരായണീയ സഭ ഹര്‍ജി ഫയല്‍ ചെയ്യും
10/10/2018
മള്ളിയൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന നാരായണീയ സത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സംസ്ഥാന മുഖ്യ കോര്‍ഡിനേറ്റര്‍ വി.കെ. ദിനേശന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെ ഉണ്ടായിട്ടുള്ള കോടതിവിധി പുഃനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത നാരായണീയ സഭ ഹര്‍ജി ഫയല്‍ചെയ്യുമെന്ന് സംസ്ഥാന മുഖ്യ കോര്‍ഡിനേറ്റര്‍ വി.കെ. ദിനേശന്‍ പിള്ള പറഞ്ഞു. അഖില ഭാരത നാരായണീയ പ്രചാരസഭയും മള്ളിയൂര്‍ ക്ഷേത്രവും നടത്തുന്ന ശ്രീമദ് നാരായണീയ സത്രത്തിന്റെ വിജയത്തിനായി സംഘടിപ്പിച്ച മേഖല സത്ര സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേകവല എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടത്തിയ യോഗത്തില്‍ സത്ര സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവശങ്കരപ്പണിക്കര്‍, സത്രം കോര്‍ഡിനേറ്റര്‍ ഉഷാ നായര്‍, കണ്‍വീനര്‍മാരായ ലളിതാ എം. നായര്‍, ജ്യോതി കെ. നായര്‍, കമലം എസ്. നായര്‍, സരളാമ്മ, അമ്മിണി വിജയന്‍, ലീലാ സുകുമാരന്‍, ഡോ. കമലം, ജയലക്ഷ്മി, ശാന്താ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.