Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലോത്സവത്തിന്റെ ഉദ്ഘാടനം നടത്തി
10/10/2018
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ സംസാരിക്കുന്നു.

വൈക്കം: വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. മുഖ്യാതിഥിയായെത്തിയ വൈക്കത്തിന്റെ ജനകീയ ഗായകന്‍ ഡേവിഡ് പീറ്ററിനെ പൊന്നാടയണിയിച്ചാദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് റ്റി.ജി പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ശശികല, വൈക്കം എ.ഇ.ഒ പ്രീതാരാമചന്ദ്രന്‍, എം.പി.റ്റി.എ പ്രസിഡന്റ് സജിനി പൊന്നപ്പന്‍, എസ്.ഡി.സി ചെയര്‍മാന്‍ അംബരീഷ് ജി വാസു, സിനിമോള്‍, പ്രിയങ്ക, ശ്രീലത എന്നിവര്‍ സംസാരിച്ചു.