Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ സമൂഹത്തില്‍ നവരാത്രി പൂജാ മഹോല്‍സവം ബുധനാഴ്ച തുടങ്ങും.
10/10/2018
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വടയാര്‍ സമൂഹത്തിന്റെ നാലുകെട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലു.

വൈക്കം: വടയാര്‍ സമൂഹത്തില്‍ നവരാത്രി പൂജാ മഹോല്‍സവം ബുധനാഴ്ച തുടങ്ങും. തമിഴ് ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന അഗ്രഹാരങ്ങളിലെ സ്മരണകളുയര്‍ത്തി നവരാത്രിയെ വരവേല്‍ക്കാന്‍ വടയാര്‍ സമൂഹം നാലുകെട്ടില്‍ ബൊമ്മക്കൊലു ഒരുക്കം തുടങ്ങി. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളുടെ വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളുമാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പഞ്ചഭൂതങ്ങള്‍ ചേര്‍ത്താണ് ബൊമ്മക്കൊലുക്കള്‍ രൂപപ്പെടുത്തുന്നത്. വിദ്യയുടെ അധിഷ്ഠാന ദേവത എന്ന സങ്കല്‍പ്പത്തിലാണ് സരസ്വതി പൂജ. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായാണ് ദേവിയെ നവരാത്രി ദിനങ്ങളില്‍ വണങ്ങുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് നവരാത്രി ദിനങ്ങള്‍ ഏറെ പ്രാധാന്യം. ആഘോഷത്തിന്റെ ഭാഗമായി സംഗീതാരാധനയും നടത്തും. നവരാത്രി മണ്ഡപത്തില്‍ പ്രശസ്ത സംഗിതജ്ഞമാരുടെ സംഗീത സദസ്സും ഉണ്ടാകും. 16ന് പൂജവെയ്പ്പും, ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ രാവിലെ 9ന് സംഗീതോല്‍സവ ഉദ്ഘാടനവും തുടര്‍ന്ന് വൈകിട്ട് 4.30ന് സംഗീതക്കച്ചേരിയും, 6.30ന് വയലിന്‍ കച്ചേരിയും നടക്കും. മഹാനവമി ദിനത്തില്‍ രാവിലെ 8ന് വൈക്കത്തപ്പന്‍ സംഗീത സേവ സംഘം അവതരിപ്പിക്കുന്ന ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തന ആലാപനം, 9.30ന് ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതസദസ്സ്്, തുടര്‍ന്ന്് വൈകിട്ട് 5ന് സംഗീത കച്ചേരി, എന്നിവ നടക്കും. വിജയദശമി ദിനത്തില്‍ കിഴിക്കാര്‍ സമൂഹം വാദ്ധ്യരില്‍ നിന്നും ഗ്രന്ഥക്കെട്ട്് ഏറ്റുവാങ്ങുന്ന പരമ്പരാഗത ചടങ്ങ്് നടക്കും. തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, വൈസ് പ്രസിഡന്റ് എം.പി.ശര്‍മ്മ, ജോ. സെക്രട്ടറി കൃഷ്ണയ്യര്‍, ഖജാന്‍ജി മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.