Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരസന്ദേശ ജാഥ നടത്തി
10/10/2018
സി.പി.ഐ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമരസന്ദേശ ജാഥ നാഷണല്‍ കൗണ്‍സില്‍ അംഗം ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

വൈക്കം: സത്ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്‍ഡ്യയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയായിരുന്നു. വിലക്കയറ്റം ഭീകരമായി. നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാതെ ജനജീവിതം ദുരിതത്തിലാണെന്ന് സി.പി.ഐ നാഷണല്‍ കൗണ്‍സില്‍ അംഗം ജെ.ചിഞ്ചുറാണി പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമരസന്ദേശ ജാഥയുടെ മൂന്നാം ദിവസം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ലോകത്ത് ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന രാജ്യമായി ഇന്‍ഡ്യ മാറി. പട്ടിണി മരണങ്ങള്‍ പെരുകുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും അവര്‍ പറഞ്ഞു. തട്ടാവേലിയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം.ഡി ബാബുരാജ്, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, പി.സുഗതന്‍, ലീനമ്മ ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജോണ്‍ വി ജോസഫ്, കെ.ഡി വിശ്വനാഥന്‍, വി.കെ അനില്‍ കുമാര്‍, കെ.കെ ചന്ദ്രബാബു, സാബു പി മണലൊടി, എസ്.ബിജു, ചിത്രലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.