Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി
09/10/2018
വൈക്കത്തെ കലാകാരന്‍മാരുടെ സംഘടനയായ അരങ്ങിന്റെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ബാലഭാസ്‌ക്കര്‍ അനുസ്മരണം ബി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വയലിന്‍ തന്ത്രികളില്‍ നാദവിസ്മയം തീര്‍ത്ത് സംഗീതലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി അകാലത്തില്‍ നിര്യാതനായ ബാലഭാസ്‌ക്കറിനെ വൈക്കത്തെ കലാസംഘടനയായ അരങ്ങിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കച്ചേരിക്കവലയില്‍ ബാലഭാസ്‌ക്കറിന്റെ ചിത്രം വച്ച് പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് അനുസ്മരണ ചടങ്ങുകള്‍ നടത്തിയത്. വയലിന്‍ തന്ത്രികളില്‍ ബാലഭാസ്‌ക്കര്‍ തീര്‍ത്ത ശ്രദ്ധേയമായ സംഗീതങ്ങള്‍ കലാകാരന്‍മാര്‍ വയലിനില്‍ നാദാര്‍ച്ചന നടത്തിയാണ് അനുസ്മരണം നടത്തിയത്. നാടകഗാന അവാര്‍ഡ് ജേതാവ് വൈക്കം ബി.ഹരികൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. കെ.സുബാഷ് മുഖ്യ പ്രഭാഷണം നടത്തി. വൈക്കം വിജയ ലക്ഷ്മി, വൈക്കം ഷാജി, സാബു കോക്കാട്ട്, ബിനോയ് കുര്യാക്കോസ്, അഭിജിത്ത്, ജോയി തൂഫാന്‍, സി.പി. സലിം, അജീഷ് പരമേശ്വര്‍, മനോജ് ഡിസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.