Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമംഗല ദേവ പ്രശ്‌നം നടത്തി.
09/10/2018
അക്കരപ്പാടം ശ്രീഓകാരേശ്വരം ക്ഷേത്രത്തില്‍ ജോത്സ്യന്മാരായ ഡോ. തൃക്കുന്നുപ്പുഴ ഉദയകുമാര്‍, കടൂക്കര സജീവ് എന്നിവരുടെ നേതൃത്വത്തില്‍ അഷ്ടമംഗലദേവ പ്രശ്‌നം നടത്തുന്നു.

വൈക്കം: അക്കരപ്പാടം 130 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വക ശ്രീഓകാരേശ്വരം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവ പ്രശ്‌നം നടത്തി. ക്ഷേത്രത്തിന്റെ ചൈതന്യ വര്‍ദ്ധനവിനും ദേശത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ദേവഹിതം അറിയാന്‍ ദേവപ്രശ്‌നം നടത്തിയത്. ജോത്സ്യന്‍ ഡോ. തൃക്കുന്നുപ്പുഴ ഉദയകുമാര്‍, ജോത്സ്യന്‍ സജീവ് കടൂക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്‌നം. തന്ത്രി കൂനംതൈ പുരുഷോത്തമന്‍, മേല്‍ശാന്തി വിജയന്‍ ചാത്തോത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് കെ.കെ. ഉദയപ്പന്‍, വൈസ് പ്രസിഡന്റ് എം.എന്‍. രാജപ്പന്‍, സെക്രട്ടറി പി.പി. ബേബി, കമ്മിറ്റി അംഗം എം.സി, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിഹാര ക്രിയകളും മറ്റ് അനുബന്ധ ചടങ്ങുകളും നടത്തുവാന്‍ തീരുമാനിച്ചു.