Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിനി വ്യാസ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
09/02/2016
ചെമ്പ് കാട്ടിക്കുന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച മിനി വ്യാസ സ്റ്റോറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു

ചെമ്പ് കാട്ടിക്കുന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിന്റെ ഓഫീസില്‍ മിനി വ്യാസ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മത്സ്യഫെഡിന്റെ ഫാക്ടറികളില്‍ നിര്‍മിക്കുന്ന വലകളും മത്സ്യബന്ധന ഉപകരണങ്ങളും വിപണനം നടത്തുന്നതിനായി ആരംഭിച്ച സ്റ്റോറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിച്ചു. ടി.കെ പീതാംബരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. റഷീദ് മങ്ങാടന്‍, ലത അശോകന്‍, സ്മിത പ്രിന്‍സ്, റംലത്ത് സലിം, ടി.എന്‍ സിബി, ടി.കെ വാസുദേവന്‍, പി.കെ രവീന്ദ്രന്‍, പി.എന്‍ സുകുമാരന്‍, കെ.ഡി രമേശന്‍, വി.എ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.