Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹയാത്ര മാനസികാരോഗ്യ ദിനാചരണം
09/10/2018

വൈക്കം: ആഗോലതലത്തില്‍ മാനസികാരോഗ്യ ദിനാചരണം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയായതിന്റെ അനുസ്മരണമെന്ന നിലയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമയ സഹൃദയയുടെ നേതൃത്വത്തില്‍ അതിരൂപതാതിര്‍ത്തിക്കുള്ളിലെ 25 മാനസികരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങളില്‍ സഹയാത്ര മാനസികാരോഗ്യ ദിനാചരണം 10ന് (ഇന്ന്) നടത്തും. മാനസികാരോഗ്യ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെ പ്രവര്‍ത്തന സമ്പത്തുള്ള സഹൃദയ തൃക്കാക്കര ഭാരത് മാതാ കോളേജ്, കൊരട്ടി, ചേര്‍ത്തല നൈപുണ്യ കോളേജുകള്‍ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സഹയാത്ര മാനസികാരോഗ്യ ദിനാചരണത്തിന്റെ ശുശ്രൂഷാ കേന്ദ്രങ്ങളിലെ അന്തേവാസികളുമായി പങ്കുവയ്ക്കലുകള്‍, വിനോദപരിപാടികള്‍, സമ്മാനവിതരണം, സ്‌നേഹ വിരുന്ന്, സേവനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സഹയാത്ര പരിപാടിയുടെ അതിരൂപതാതല ഉദ്ഘാടനം പൊന്നുരുന്നി സഹൃദയയില്‍ രാവിലെ നടക്കും.