Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലുപുര-വാക്കേത്തറ റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം.
08/10/2018

വൈക്കം: തലയാഴം, കല്ലറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലുപുര-വാക്കേത്തറ റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പ്രളയത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കല്ലറ ഭാഗത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലിക്കുപോകുന്ന സാധാരണക്കാരും തൊഴിലാളികളുമാണ് റോഡിന്റെ ശോച്യാവസ്ഥമൂലം ദുരിതമനുഭവിക്കുന്നത്. കാര്‍ഷികമേഖലയുടെ പുരോഗതിക്കും മുണ്ടാര്‍ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് നന്നാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റോഡ് നിര്‍മാണത്തിന് 20 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയാണ്. റോഡിന്റെ നിര്‍മാണം തുടങ്ങാത്തതുമൂലം മേഖലയിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവരായ പിന്നോക്ക പട്ടികജാതി വിഭാഗങ്ങളാണ് ഏറെ വലയുന്നത്. റോഡിനോടുള്ള അവഗണന തുടര്‍ന്നാല്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സരള മധു, അഡ്വ. രമണന്‍ കടമ്പറ, ജാന്‍സണ്‍ ഇഞ്ചംതറ, വി.പ്രസന്നന്‍, മോഹനന്‍ കുഴിത്തറ, പി.എസ് സാനു, എ.പി ഷാജി, രാജു, ബേബി കോട്ടക്കരി, റെജി നികര്‍ത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.