Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും
08/10/2018
കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്ത് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പി.ജി. ശങ്കരന്‍ പ്രസംഗിക്കുന്നു.

വൈക്കം: കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും കാട്ടിക്കുന്ന് ഗവണ്‍മെന്റ് സ്‌കൂള്‍ ഹാളില്‍ നടത്തി. കുസാറ്റ് വൈസ് ചാന്‍സിലര്‍ പ്രൊ. പി.ജി. ശങ്കരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.കെ. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയവരെയും മികച്ച വായനക്കാരിയായി തിരഞ്ഞെടുത്ത മോളി ബാലകൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. ടി.എം. രാമചന്ദ്രന്‍, ടി.കെ. ഗോപി, കെ.കെ. രമേശന്‍, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, സ്മിത പ്രിന്‍സ്, സിജി ജയകുമാര്‍, അമൃതാരാജ് ചരല്‍പറമ്പ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.