Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലെ മുന്‍നിര പ്രവര്‍ത്തകരെ ആദരിച്ചു.
08/10/2018
ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലെ മുന്‍നിര പ്രവര്‍ത്തകരെ ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന യോഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്്്. ബിനു പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കിയ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലെ മുന്‍നിര പ്രവര്‍ത്തകരെ ഗാന്ധിജയന്തി വാരാചരണ സമാപന യോഗത്തില്‍ ആദരിച്ചു. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസിന്റെ എട്ടാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കര്‍, ട്രഷറര്‍ എന്‍.ബാബുരാജ് എന്നിവര്‍ക്ക്് വൈക്കം സി.ഐ. എസ്്്.ബിനു പുരസ്‌കാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പള്‍ കെ.വി. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി. കോട്ടയം ജില്ലാ എ.ഡി.എന്‍.ഒ. കെ.പി. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.ആര്‍. ബിജി, വി.വി. കനകാംബരന്‍, കെ.വി. സന്തോഷ്, കെ.കെ. സാബു എന്നിവര്‍ പ്രസംഗിച്ചു.