Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമജപ ഘോഷയാത്ര നടത്തി.
08/10/2018
ടി.വിപുരം മേഖലാ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നിന്നും ചെമ്മനത്തുകര ചെമ്മനത്ത്് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് നടത്തിയ നാമജപ ഘോഷയാത്ര .

വൈക്കം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുണ്ടായ കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ടി.വി. പുരം എന്‍.എസ്.എസ്. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര നടത്തി. മൂത്തേടത്ത്കാവ്്് ദേവീ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട നാമജപഘോഷയാത്രയില്‍ 1173 ചെമ്മനത്തുകര, 909 പള്ളിപ്പുറത്തുശ്ശേരി, 4928 വടക്കേചെമ്മനത്തുകര , 1468 മൂത്തേടത്തുകാവ്, 1472 കണ്ണുകെട്ടിശ്ശേരി എന്നീ കരയോഗങ്ങളിലെ നൂറ്്് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ശരണം വിളികളുമായി നീങ്ങിയ ഘോഷയാത്ര യൂണിയന്‍ കമ്മിറ്റി അംഗം എം.ഗോപാലകൃഷ്ണന്‍ ഉദ്്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, കമ്മിറ്റി അംഗം കെ.എസ്. സാജുമോന്‍, എസ്.മുരകുകേശ്, മേഖലാ പ്രസിഡന്റ് രാജശേഖരന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ട്രഷറര്‍ ഗോപിനാഥന്‍ നായര്‍, കരയോഗം ഭാരവാഹികളായ ശശിധരന്‍ നായര്‍, രാകേഷ് . ടി. നായര്‍, അശോക് കുമാര്‍, സുമേഷ്, രാജേഷ്, ജയചന്ദ്രന്‍ നായര്‍, ഉദയകുമാര്‍, നാരായണന്‍ നായര്‍, കൃഷ്ണ്ണമ്മ, മിനി അനില്‍കുമാര്‍, മായ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍, സേതു ഉണ്ണികൃഷ്ണന്‍, ശോഭന കുമാരി എന്നിവര്‍ നേതൃത്വം നല്കി.