Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്ന് നില പൂപ്പന്തല്‍ നിര്‍മ്മിക്കും.
08/10/2018
അഷ്ടമി ദിവസം മൂത്തേടത്തകാവ് - ഇണ്ടംതുരുത്തി ഭഗവതിമാര്‍ക്ക് വരവേല്പ്പ് നല്‍കാന്‍ തെക്കേനട വിളക്ക് വയ്പ്പ് കമ്മിറ്റി സ്ഥാപിക്കുന്ന വിളക്ക് പന്തലിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുന്‍ കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്‍ നായര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം മൂത്തേടത്ത്കാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്പ്പ് നല്‍കാന്‍ തെക്കേനടയില്‍ മൂന്ന് നില പൂപ്പന്തല്‍ നിര്‍മ്മിക്കും. തെക്കേനട വിളക്ക് വയ്പ്പ് കമ്മിറ്റിയുെട നേതൃത്വത്തിലാണ് പരമ്പരാഗതമായ ഈ ചടങ്ങ് നടത്തുന്നത്. തെക്കേനട വൈദ്യുതി ഓഫീസിനു സമീപത്താണ് പന്തല്‍ നിര്‍മ്മിച്ച് ഭഗവതിമാര്‍ക്ക് വരവേല്പ്പ് നല്‍കുന്നത്. പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നഗരസഭ മുന്‍ കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി കാര്‍മ്മീകനായി. കാളിയമ്മനട ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ: കെ.പി. ശിവജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ശ്രീധര പണിക്കര്‍, എം.ടി. അനില്‍കുമാര്‍, ബി.ശശിധരന്‍, അഡ്വ: എ.സനീഷ് കുമാര്‍, ടി.എന്‍. നാരായണന്‍ നായര്‍, പി.എന്‍. രാധാകൃഷ്ണന്‍, ജി.രഘുനാഥ്, ജി.സുരേന്ദ്രന്‍, ഇല്ലിക്കല്‍ രാധാകൃഷ്ണന്‍, നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.