Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്ലുവണ്ടി യാത്രയുടെ 125-ാമത് വാര്‍ഷികാചരണം
08/10/2018
അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയുടെ 125-ാമത് വാര്‍ഷികാരചണം നടത്തുന്നതിന് മുന്നോടിയായി കെ.പി.എം.എസ്. വൈക്കം യൂണിയന്‍ നടത്തിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സഞ്ചാര സ്വാതന്ത്ര്യത്തിനായി മഹാത്മ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാര്‍ഷികാചരണം കെ.പി.എം.എസ്. വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നവമ്പര്‍ 5ന് വൈക്കത്ത് നടത്തുവാന്‍ തീരുമാനിച്ചു. വില്ലുവണ്ടിയാത്രയുടെ സന്ദേശം അറിയിച്ചുകൊണ്ട് എല്ലാ ശാഖായോഗങ്ങളും കേന്ദ്രീകരിച്ച് 28ന് വിളമ്പര ജാഥ നടത്തും. നവംമ്പര്‍ 5ന് വൈകിട്ട് 4ന് വൈക്കം ടൗണില്‍ സാംസ്‌ക്കാരിക ഘോഷയാത്രയും ബോട്ട് ജെട്ടി മൈതാനത്ത് പൊതുസമ്മേളനവും നടത്തും. നടത്തിപ്പ് സംബന്ധിച്ച് വ്യാപാര ഭവനില്‍ നടത്തിയ യൂണിയന്‍ ജനറല്‍ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ. രഘുവരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉല്ലല മധു, ലതിക സജീവ്, കെ.കെ. കൃഷ്ണകുമാര്‍, ബാബു വടക്കേമുറി , ആര്‍.പ്രസന്നന്‍, അഭിലാഷ് മുരിപ്പത്ത്, സുമേഷ് മോഹന്‍, സ്വപ്‌ന മനോജ്, കനക മുരളി എന്നിവര്‍ പ്രസംഗിച്ചു.