വിവാഹപൂര്‍വ കൗണ്‍സിലിങ്
08/10/2018
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് ഹ്യൂമണ്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായാംഗങ്ങളായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹപൂര്‍വ കൗണ്‍സിലിങ് കോഴ്സിന്റെ അടുത്ത ബാച്ച് 13നും 14നുമായി നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കോഴ്സിന് ഒരാള്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പങ്കെടുക്കേണ്ടവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് യൂണിയന് സെക്രട്ടറി അറിയിച്ചു.