Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട ജാഥ നടത്തും
05/10/2018

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിനും, ദളിത്, ന്യൂനപക്ഷ, സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.ഐ ദേശീയ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാല്‍നട ജാഥ നടത്തുന്നു. നാളെ വൈകിട്ട് കല്ലറയില്‍ വച്ച് സി.പി.ഐ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി.പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളന കേന്ദ്രങ്ങളില്‍ കെ.പി സജീവ്, ജെ.ചിഞ്ചുറാണി, അഡ്വ. കെ.കെ അഷറഫ്, ആര്‍.ശശി എന്നിവര്‍ സമാപന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ക്യാപ്റ്റനും, കെ.അജിത്ത് എക്‌സ് എം.എല്‍.എ ജാഥ ഡയറക്ടറുമായിരിക്കും. 6ന് കല്ലറയില്‍ നിന്നാരംഭിക്കുന്ന കാല്‍നട ജാഥ 10ന് തലയോലപ്പറമ്പില്‍ സമാപിക്കും.