Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യപരിശോധനാ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
05/10/2018
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളി വനിതകള്‍ക്കായി നടത്തിയ സൗജന്യ ആയുര്‍വേദ വൈദ്യപരിശോധനാ ക്യാമ്പ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം നഗരസഭയുടെയും ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെയും സഹകരണത്തോടെ മല്‍സ്യത്തൊഴിലാളി വനിതകള്‍ക്കായി നടപ്പാക്കുന്ന തീരമൈത്രി വേമ്പനാട് പദ്ധതിയില്‍പ്പെടുത്തി സൗജന്യ ആയുര്‍വേദ വൈദ്യപരിശോധനാ ക്യാമ്പും മരുന്ന് വിതരണവും നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ ആഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, കൗണ്‍സിലര്‍മാരായ ബിജു വി കണ്ണേഴന്‍, എസ്.ഹരിദാസന്‍ നായര്‍, മല്‍സ്യഫെഡ് ജില്ലാ മാനേജര്‍ പി.റ്റി. ജോസഫ്, ഡോ. വി.വി. അനില്‍കുമാര്‍, രേഖാ സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.