Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രണ്ടാഴ്ചക്കാലം പ്രളയജലത്തില്‍ മുങ്ങി നാശത്തെ നേരിട്ട നെല്‍ച്ചടി ഉയര്‍ത്തെഴുന്നേറ്റത് നൂറുമേനി വിളവോടെ.
05/10/2018
കൊടൂപ്പാടത്ത് മറവന്‍തുരത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രണ്ടാഴ്ചക്കാലം പ്രളയജലത്തില്‍ മുങ്ങി നാശത്തെ നേരിട്ട നെല്‍ച്ചടി ഉയര്‍ത്തെഴുന്നേറ്റത് നൂറുമേനി വിളവോടെ. മറവന്‍തുരുത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയില്‍ കൊടൂപ്പാടത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷിക്കാണ് നൂറുമേനി വിളവ് കിട്ടിയത്. ആര്യന്‍ ഇനത്തില്‍പ്പെട്ട വിത്താണ് പാകിയത്. തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയതാണ്. പക്ഷേ വെള്ളം ഇറങ്ങിയപ്പോള്‍ ചെടികള്‍ ഉണര്‍വോടെ നില്‍ക്കുന്ന കാഴ്ച കര്‍ഷക മനസ്സില്‍ ആശ്വാസം പകര്‍ന്നു. വിളവെടുപ്പ് കൊയ്ത്ത് ഉല്‍സവമായാണ് ആഘോഷിച്ചത്. കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശരത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസ്സിസ്റ്റന്റ് ബീനാ രാജേഷ്, ശിവദാസന്‍ പത്തുപറ, രാജാറാം പുതിയേടത്ത്, ലക്ഷ്മണന്‍ ഗോപഭവനം എന്നിവര്‍ പങ്കെടുത്തു.