Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി കൃഷി നടത്താന്‍ വിളനിലമൊരുക്കി.
05/10/2018
വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്ത് നടീല്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷി സംസ്‌കാരം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നൂതന ശാസ്ത്രീയ മാര്‍ഗത്തിലൂടെ ജൈവ പച്ചക്കറി കൃഷി നടത്താന്‍ വിളനിലമൊരുക്കി. സ്‌കൂളിന്റെ ഒരേക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിക്ക് വിത്ത് പാകുന്നത്. മികച്ച ജൈവ പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ സ്‌കൂള്‍ എന്ന ഖ്യാതിയോടെയാണ് എട്ടാം വര്‍ഷവും വിദ്യാര്‍ത്ഥികളും അധ്യാപകരും കൃഷിയിറക്കുവാന്‍ ഒരുങ്ങുന്നത്. കൃഷിഭവന്റെയും നഗരസഭയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന കൃഷിയുടെ വിത്ത് നടീല്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക അനില ചാക്കോ, കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കെ.എന്‍. ശ്രീകുമാര്‍, പി.ടി.എ. പ്രസിഡന്റ് രേഖാ സുഗുണന്‍, ബിജു വി കണ്ണേഴന്‍, ജി.ശ്രീകുമാരന്‍ നായര്‍, എസ്.ഹരിദാസന്‍ നായര്‍, സൗദാമിനി എന്നിവര്‍ പ്രസംഗിച്ചു.