Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേജസ് സ്‌പെഷ്യല്‍ സ്‌കൂളിന് വാഹനം വാങ്ങി നല്‍കി
05/10/2018
തേജസ് സ്‌പെഷ്യല്‍ സ്‌കൂളിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വാങ്ങിക്കൊടുത്ത സ്‌കൂള്‍ വാഹനം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന തേജസ് സ്‌പെഷ്യല്‍ സ്‌കൂളിന് സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും, സംഘടനകളും, സുമനസ്സുകളും ചേര്‍ന്ന് വാങ്ങി നല്‍കിയ സ്‌കൂള്‍ വാഹനം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ എന്‍.വെങ്കിടാചലയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിംങ് ട്രസ്റ്റി പി.കൃഷ്ണന്‍, ട്രഷറര്‍ ഡി.നാരായണന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്, വാര്‍ഡ് മെമ്പര്‍ സതി മംഗളാനന്ദ, എസ്.മനോജ് കുമാര്‍, സോമനാഥ് എന്നിവര്‍ പ്രസംഗിച്ചു.