Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യവേല ചടങ്ങുകള്‍ നവംബര്‍ 13ന് ആരംഭിക്കും
05/10/2018

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യവേല ചടങ്ങുകള്‍ നവംബര്‍ 13ന് ആരംഭിക്കും. 13ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. 12നാണ് അരിയളക്കല്‍. 15ന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല നടക്കും. 16ന് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ അരിയളക്കലും 17ന് സന്ധ്യവേലയും നടക്കും. കൊടിയേറ്റിന് തലേ ദിവസമായ 18ന് വടയാര്‍ സമൂഹം നടത്തുന്ന സന്ധ്യവേലയോടെയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും സമൂഹ സന്ധ്യ വേല സമാപിക്കും. 18ന് വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പും വൈക്കം ടൗണിലെ സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കുലവാഴ പുറപ്പാടും നടത്തും. അഷ്ടമി ഉത്സവം നവംബര്‍ 19ന് കൊടിയേറി ഡിസംബര്‍ ഒന്നിന് ആറാട്ടോടെ സമാപിക്കും.