Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട്ടില്‍ നിര്‍മിക്കുന്നത് ഏഴുനില പൂപ്പന്തല്‍.
05/10/2018

വൈക്കം: അഷ്ടമി ദിവസം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനെ വരവേല്‍ക്കുവാന്‍ ഇത്തവണ കൊച്ചാലുംചുവട്ടില്‍ നിര്‍മിക്കുന്നത് ഏഴുനില പൂപ്പന്തല്‍. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ക്ക് പന്തല്‍ ഒരുക്കുന്ന നാദം എടപ്പാള്‍ ആണ് കൊച്ചാലുംചുവട്ടില്‍ പന്തല്‍ നിര്‍മിക്കുന്നത്. നവംബര്‍ 30നാണ് വൈക്കത്തഷ്ടമി. താരകാസുര നിഗ്രഹത്തിനുശേഷം വിജയ ശ്രീലാളിതനായി കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരം ദേവനോടും ഒന്നിച്ച് അഷ്ടമിവിളക്കിനായി എഴുന്നള്ളുന്ന ഉദയനാപുര ത്തപ്പനെ പൂപ്പന്തല്‍ ഒരുക്കി വാദ്യമേളങ്ങളോടെ വരവേല്‍ക്കുന്നത് അഷ്ടമിവിളക്കിലെ പ്രധാന ചടങ്ങാണ്. തലയെടുപ്പാക്കി ഗജവീരന്‍മാണ് അഷ്ടമി വിളക്കില്‍ പങ്കെടുക്കുന്നത്. പന്തല്‍ വൈദ്യുതി ദീപാലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിക്കും. കൊച്ചാലുംചുവട് ഭഗവതിയുടെ സന്നിധിയില്‍ നിലവിളക്ക് തെളിയിച്ച് നിറപറ ഒരുക്കി മുത്തുകുടകളും വര്‍ണ കുടകളും വാഴക്കുല, കരിക്കിന്‍ കുല എന്നിവയിലും ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ എഴുതിയും 51 പറ അരിയുടെ അന്നദാനം നടത്തിയും ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പ് നടത്തുവാന്‍ കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റിന്റെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശശിധരന്‍ പുന്നക്കലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സുധാകരന്‍ കലാക്കല്‍, ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, ട്രഷറര്‍ കെ.വി പവിത്രന്‍, രമേഷ് കുമാര്‍, ഹരി, പ്രസാദ്, വാസു, ജിബു കൊറ്റനാട്ട്, ഗോപന്‍, ഹരിദാസന്‍, രാജന്‍, കുട്ടന്‍, മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.