Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എം മാണി പറഞ്ഞ ചതിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സി.പി.എം പോളിററ്ബ്യൂറോ അംഗം പിണറായി വിജയന്‍.
09/02/2016

മുസ്‌ലിം ലീഗിന്റെ യാത്ര ഉദ്ഘാടനം ചെയ്ത് കോട്ടയത്ത് കെ.എം മാണി പറഞ്ഞ ചതിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സി.പി.എം പോളിററ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനോടനുബന്ധിച്ച് ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ആത്മമിത്രങ്ങളായ ആന്റണിയും വി.എം സുധീരനും മാണിയുടെ അഭിപ്രായത്തില്‍ നിലപാട് വ്യക്തമാക്കണം. മുന്നണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന യു.ഡി.എഫിലെ പ്രമുഖകക്ഷിയുടെ നിലപാട് മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ തുറന്നുകാണിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യുന്നത് ഭരണത്തകര്‍ച്ചയാണ് കാണിക്കുന്നത്. കോഴിക്കോട് നടന്ന ആര്‍.എസ്.എസ്-ലീഗ് ചര്‍ച്ച എന്തിനുവേണ്ടിയായിരുന്നു. അഭിപ്രായം പറയാന്‍ ലീഗ് നേതൃത്വം തയ്യാറാകണം. വെള്ളാപ്പള്ളി കാററുപോയ ബലൂണാണ്. ഹിന്ദുക്കളുടെ കൂട്ടായ്മക്ക് ഇറങ്ങിത്തിരിച്ച അച്ഛനും മകനും ഇപ്പോള്‍ പെരുവഴിയില്‍ ആയിരിക്കുകയാണ്. മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടിയാണ് ഈ കളിമുഴുവന്‍ നടത്തിയത്. ആ സമയം കളത്തിലുണ്ടായിരുന്ന 108 സംഘടനകളില്‍ 104ഉം വെള്ളാപ്പള്ളി സഖ്യത്തില്‍ നിന്നും പുറത്തുപോയിക്കഴിഞ്ഞു. ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും സാമൂഹ്യവികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കണം. അധിവേഗ റെയില്‍വേ സംസ്ഥാനത്തെ രണ്ടാക്കുമെന്ന വാദത്തോട് യോജിപ്പില്ല. പദ്ധതി അതിവേഗം നടപ്പിലാക്കണം. റോഡും ജലവും റെയിലും ഉപയോഗിച്ചുള്ള ഗതാഗതം വികസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വേമ്പനാട്ട് കായല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ വലിയ മലിനീകരണപ്രതിസന്ധിയാണ് നേരിടുന്നത്. വികസനത്തിന്റെ പേരില്‍ ജലസ്രോതസ്സുകള്‍ക്കുണ്ടാകുന്ന ദോഷവശങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. റബ്ബറിന്റെ വിലത്തകര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഓരോ പദ്ധതികള്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലായി കാണുന്നില്ല. കേന്ദ്രം ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോരുന്നത്. പരമ്പരാഗത മേഖലയുടെ നിലനില്‍പ് അനിവാര്യമാണ്. നെല്ലും കയറും തഴപ്പായയും എല്ലാം ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലകളില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. ഇതിനെല്ലാം മാററമുണ്ടാകണമെന്നും പിണറായി അഭിപ്രായപ്പെട്ടു. വി.എന്‍ വാസവന്‍, എം.പി ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ സൈനബ, കെ.ജെ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.