Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയുടെ വിളവെടുപ്പ്
04/10/2018
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുരയിടത്തില്‍ നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര 1173 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ടി.വി. പുരം കൃഷിഭവനും ഗ്രാമപഞ്ചായത്തും ക്ഷേത്ര ഭരണസമിതിയും ചേര്‍ന്ന് ക്ഷേത്ര പുരയിടത്തില്‍ നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ നിവേദ്യത്തിനും പൂജകള്‍ക്കും വേണ്ടിയാണ് ഒരേക്കര്‍ സ്ഥലത്ത് കരനെല്‍കൃഷി നടത്തിയത്. പുത്തനരിയില്‍ ഭഗവാന് നിവേദ്യം സമര്‍പ്പിക്കുന്നതാണ് പ്രധാനലക്ഷ്യം. കൃഷി ഓഫീസര്‍ ജ്യോതി നാരായണന്‍, അസ്സി. കൃഷി ഓഫീസര്‍ പി.കെ. സജീവ് കുമാര്‍, കൃഷി അസ്സി. ഇ.സജിത, പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാര്‍, വാര്‍ഡ് മെമ്പര്‍ എസ്.ബിജു, ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ് ടി.നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.