Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പ്പശാല നടത്തി.
04/10/2018
പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കുന്ന സൗജന്യ പച്ചക്കറി തൈകളുടെ വിതരണം പ്രസിഡന്റ് കെ.വി. പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്‍ മനസിന്റെ സന്തോഷവും ആരോഗ്യവും വിഷയത്തില്‍ വ്യക്തിത്വ വികസന ശില്‍പ്പശാല നടത്തി. മനശാസ്ത്രജ്ഞന്‍ അനൂപ് ക്ലാസ് നയിച്ചു. പ്രസിഡന്റ് കെ.വി. പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശില്‍പ്പശാലയ്‌ക്കൊപ്പം ജൈവപച്ചക്കറി കൃഷിയെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാറും നടത്തി. പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വൈക്കം വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും പ്രസിഡന്റ് കെ.വി. പവിത്രന്‍ തൈകള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തു. സെക്രട്ടറി വിജയകുമാര്‍, വൈസ് പ്രസിഡന്റ് പരമേശ്വരന്‍, ജോയിന്റ് സെക്രട്ടറി സലിം, ട്രഷറര്‍ രാജന്‍ രാജധാനി എന്നിവര്‍ പങ്കെടുത്തു.