Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞം 14 മുതല്‍ 21 വരെ
04/10/2018
ഭൂതംങ്കേരില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സപ്താഹയജ്ഞ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രീധര്‍മ്മ ശാസ്താ സേവാസംഘം പ്രസിഡന്റ് സി.വി. ജയകുമാര്‍ കണ്ണന്തറ നിര്‍വഹിക്കുന്നു.

വൈക്കം: വടയാര്‍ കിഴക്കേക്കര 133 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെയും ശ്രീധര്‍മ്മ ശാസ്താ സേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ വടയാര്‍ ഭൂതംങ്കേരില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടത്തുന്ന ഭാഗവത സപ്താഹയജ്ഞം 14 മുതല്‍ 21 വരെ നടക്കും. 14ന് വൈകിട്ട് 6.30ന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി യജ്ഞത്തിന്റെ ദീപ പ്രകാശനം നടത്തും. യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാറിന്റെ നേതൃത്വത്തിലാണ് സപ്താഹം. യജ്ഞവേദി പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രീധര്‍മ്മ ശാസ്താ സേവാസംഘം പ്രസിഡന്റ് സി.വി. ജയകുമാര്‍ കണ്ണന്തറ നിര്‍വഹിച്ചു. മേല്‍ശാന്തി ഷിബു പട്ടശ്ശേരി മുഖ്യകാര്‍മ്മികനായി. ഗോപു ശാന്തി ചെമ്മനത്തുകര സഹകാര്‍മ്മികനായി. ക്ഷേത്രം ഭാരവാഹികളായ കെ.പി. തങ്കച്ചന്‍, വി.ഡി. ശിവദാസന്‍, എം.എസ്. മനോഹരന്‍, ശ്രീകല, ജനതാ പ്രസാദ്, ഷീബ അജയന്‍, ബിന്ദു മധു, ദിലീപ് എടാട്ട്, വി.വി. കനകാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.