Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഗാന്ധി ജയന്തി വാരാഘോഷം
03/10/2018
ഹരിത റസിഡന്റ്്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച്് വടക്കേ കവലയില്‍ നടത്തിയ ശുചീകരണ പരിപാടി ചെയര്‍മാന്‍ പി. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാഷ്ട്ര പിതാവ് മഹാത്മജിയുടെ 150 -ാം ജന്മദിനം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും നേതൃത്വത്തില്‍ ആഘോഷിച്ചു.വൈക്കം അര്‍ബന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ജന്മദിനാഘോഷം ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് കവാടത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്മാരകത്തില്‍ പുഷ്പഹാരം അണിയിച്ചു. പുഷ്പാര്‍ച്ചനയും നടത്തി. വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഷീലാ ദാസപ്പന്‍, എന്‍.ആര്‍. ഹരീന്ദ്രന്‍, വി.വൈശാഖ്, പി.എസ്. പ്രതീഷ്, ആര്‍.രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലീന്‍ വൈക്കം, ഗ്രീന്‍ വൈക്കം പ്രോജക്ടിന്റെ ഭാഗമായി വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസുകള്‍ കഴുകി വൃത്തിയാക്കി പ്രസിഡന്റ് കുരുവിള ജോസഫ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സോണ്‍ ചെയര്‍മാന്‍ സാജു കൂവത്തിങ്കല്‍, സെക്രട്ടറി മാത്യു കോടാലിച്ചിറ, ട്രഷറര്‍ വി.വി. സുരേഷ്, സന്തോഷ് ജോസഫ്, കെ.കെ. ഗോപിക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മജിയുടെ 150 -ാമത് ജന്മവാര്‍ഷികം ആഘോഷിച്ചു. കോണ്‍ഗ്രസ് ഭവനിനു മുന്നില്‍ മഹാത്മജിയുടെ ഛായാ ചിത്രം അലങ്കരിച്ച് വച്ച് പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.വി. സത്യന്‍, പി.ഡി. ഉണ്ണി, മോഹന്‍ ഡി ബാബു, പി.എന്‍. ബാബു, അബ്ദുള്‍ സലാം റാവൂത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, ബി.അനില്‍കുമാര്‍, ജയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: സ്്‌നേഹ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആചരിച്ചു. റോഡ് ശുചീകരണ പരിപാടി പ്രസിഡന്റ് പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ശിവപ്രസാദ്, പി.കെ. വിജയന്‍, എസ്. സോമന്‍, കെ.ഉണ്ണികൃഷ്ണന്‍, ടി.കെ. പ്രകാശന്‍, സുധീഷ് ബാബു, എ.ഡി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം: ഹരിത റസിഡന്റ്്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച്് വടക്കേ കവലയും ചുറ്റു പ്രദേശങ്ങളും ശുചീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ്അഡ്വ. ചന്ദ്രബാബു എടാടന്‍, സെക്രട്ടറി പി.എം. സന്തോഷ് കുമാര്‍, ഷേര്‍ളി ജയപ്രകാശ്, പി.ഒ. എബ്രഹാം, സുരേഷ് മുത്തുച്ചിപ്പി, അച്ചാമ്മ സുകുമാരന്‍, ജീവന്‍ ശിവറാം എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ്് പി.ഡി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, ടി.ടി. സുദര്‍ശനന്‍, അഡ്വ. കെ.പി. ശിവജി, കെ.കെ. സജീവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, ഷേര്‍ളി ജയപ്രകാശ്, ഗിരിജാ ജോജി, പി.വി. വിവേക്, വി.എസ്. ഷാജി, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. മഹാത്മജിയുടെ ഛായാചിത്രം അലങ്കരിച്ച് വച്ച്് പുഷ്പാര്‍ച്ചനയും ഉപവാസവും നടത്തി. ഡി.സി.സി. സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. നാരായണന്‍ നായര്‍, എം.ശശി, ബാബു പുവനേഴത്ത്, കറുത്തകുഞ്ഞ്, ചന്ദ്രന്‍ നന്തിലത്ത്, ജഗതാ അപ്പുക്കുട്ടന്‍, മോഹന്‍ കെ തോട്ടുപുറം, രമേശന്‍ തേവടി, സുരേന്ദ്രന്‍ പുളിക്കി, തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.