Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മല്‍സരവും ക്വിസ്മല്‍സരവും നടത്തി.
03/10/2018
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഉദയം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ചിത്രരചന - ക്വിസ് മല്‍സരം പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഉദയം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരവും മുതിര്‍ന്നവര്‍ക്ക് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ക്വിസ്മല്‍സരവും നടത്തി. ചാലപ്പറമ്പ് എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടത്തിയ ചിത്രരചനാ മല്‍സരത്തില്‍ ജൂനിയേഴ്‌സ്, സബ് ജൂനിയേഴ്‌സ്, സീനിയേഴ്‌സ് വിഭാഗത്തില്‍പ്പെട്ട നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ അപ്‌സര, എം.കെ. പ്രസാദ്, നീതു സജീഷ്, ഉദയകുമാര്‍, സുമ കുഴിയില്‍, ജയന്തി എന്നിവര്‍ നേതൃത്വം നല്‍കി.