Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ മേഖലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിയമം മൂലം ജോലി സംവരണം ഏര്‍പ്പെടുത്തണമെന്ന്
03/10/2018
പട്ടികജാതി ക്ഷേമസമിതി കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വകാര്യ മേഖലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിയമം മൂലം ജോലി സംവരണം ഏര്‍പ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൊട്ടറ വാസുദേവ് പറഞ്ഞു. ഒക്ടോബര്‍ 26ന് പാലക്കാട്ട് നടക്കുന്ന പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി ക്ഷേമ സമിതി ജാതി സംഘടനയല്ല, പട്ടികജാതി ക്ഷേമത്തിനുവേണ്ടി പോരാടുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.സോമപ്രസാദ് എം.പി, കെ.അരുണന്‍, വി.എന്‍. വാസവന്‍, പി.കെ. ഹരികുമാര്‍, പി.ശശിധരന്‍, കെ.ജി. സത്യന്‍, എസ്.അജയകുമാര്‍, പി.എം. തങ്കപ്പന്‍, സരോജിനി തങ്കപ്പന്‍, എ.എം. തമ്പി, പി.കെ. കുമാരന്‍, കെ.കെ. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.