Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വിസ് മല്‍സരം നടത്തി.
03/10/2018
സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ഉപജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ക്വിസ് മല്‍സരം ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മല്‍സരം നടത്തി. മഹാത്മാഗാന്ധിയുടെ ജീവചരിത്രവും, സ്വാതന്ത്ര്യസമര ചരിത്രവും ആസ്പദമാക്കി നടത്തിയ മല്‍സരത്തില്‍ സബ്് ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ്. വിഭാഗത്തിലെ 70 ഓളം വിദ്യാര്‍ത്ഥികള്‍ മല്‍സരാര്‍ത്ഥികളായി. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. എല്‍.പി. വിഭാഗത്തില്‍ എസ്.കാശിനാഥ്, വി.ആര്‍. നവനീത്, യു.പി. വിഭാഗത്തില്‍ എം.മഹാദേവന്‍, തേജസ് മനോജ്, ഹൈസ് സ്‌കൂള്‍ വിഭാഗത്തില്‍ ഗൗരി നന്ദന രാജേഷ്, സൗരവ് സജി എന്നിവര്‍ വിജയികളയി. കെ.പി.എസ്.ടി.എ. ഭാരവാഹികളായ ആര്‍.ശ്രീകുമാര്‍, സി.സുരേഷ് കുമാര്‍, പി.പ്രദീപ്, കെ.ടി. അനില്‍കുമാര്‍, കെ.പി. മഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.