Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട പ്രചരണ ജാഥ നടത്തും.
03/10/2018

വൈക്കം: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 6 മുതല്‍ 10 വരെ വൈക്കം നിയോജക മണ്ഡലത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തും. വൈക്കം മണ്ഡലം കമ്മറ്റി സെക്രട്ടറി എം.ഡി ബാബുരാജ് ജാഥാ ക്യാപ്റ്റനും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ് രത്‌നാകരന്‍ വൈസ് ക്യാപ്റ്റനുമായ ജാഥ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് സെക്രട്ടറി കെ.അജിത് ഡയറക്ടറായിരിക്കും. വിവിധ കേന്ദ്രങ്ങളില്‍ സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, സി.കെ ആശ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിക്കും.